Thursday, October 8, 2026

Malayalam Vruthangal

പ്രിയ സുഹൃത്തുക്കളെ, മലയാള കാവ്യ വ്യാകരണത്തിലെ പ്രധാന വൃത്തങ്ങളും അലങ്കാരങ്ങളും എളുപ്പത്തിൽ റഫർ ചെയ്യുന്നതിനായി ഇവിടെ ക്രോഡീകരിക്കുന്നു. സ്കൂൾ പാഠപുസ്തകങ്ങളിൽ നിന്നും വായനയിൽ നിന്നും സമാഹരിച്ച ഈ വിവരങ്ങൾ വിദ്യാർത്ഥികൾക്കും ഭാഷാസ്നേഹികൾക്കും ഉപകാരപ്പെടുമെന്ന് കരുതുന്നു.

കമന്റുകളിലൂടെ നിർദ്ദേശങ്ങളും തിരുത്തലുകളും പങ്കുവെച്ച എല്ലാ സുഹൃത്തുക്കൾക്കും നന്ദി. — Unni

1. പ്രധാന അലങ്കാരങ്ങൾ (Alankarangal)

ഉപമ (Upama) & മാലോപമ (Malopama)

ഉപമ: ഒന്നിനൊന്നോടു സാദൃശ്യം ചൊന്നാൽ ഉപമയാമത്
മാലോപമ: ഒന്നിനു പലതോടൊത്തു ചൊന്നാൽ മാലോപമയാമത് (ഒരു ഉപമേയത്തിന് ഒന്നിലധികം ഉപമാനങ്ങൾ മാലപോലെ പറയുന്നത്).

ഉപമ ഉദാഹരണം: "മന്നവേന്ദ്രാ വിളങ്ങുന്നു ചന്ദ്രനെപ്പോൽ നിൻ മുഖം"

ഉത്പ്രേക്ഷ (Ulpreksha) & ഗമ്യോത്പ്രേക്ഷ (Gamyolpreksha)

മറ്റൊന്നില്‍ ധര്‍മ യോഗത്താല്‍ അത് താനല്ലയോ ഇത്
എന്ന് വര്‍ണ്യത്തില്‍ ആശങ്ക ഉത്പ്രേക്ഷ ക അലംകൃതി

ഉദാഹരണം: "കോകസ്ത്രീ വിരഹത്തീയിൻ പുകയല്ലോ തമസ്സിതു"

ഗമ്യോത്പ്രേക്ഷ: 'പോൽ', 'ഇവ' തുടങ്ങിയ സാദൃശ്യ-സംശയവാചകങ്ങൾ നേരിട്ട് ഉപയോഗിക്കാതെ ഉത്പ്രേക്ഷ ധ്വനിപ്പിച്ചാൽ അത് ഗമ്യോത്പ്രേക്ഷയാകുന്നു.

രൂപകം (Roopakam)

അവർണ്യത്തോട് വർണ്യത്തിനഭേദം ചൊൽക രൂപകം

ഉദാഹരണം: "കണ്ണീർപ്പൂവുകൾ" (ഉപമേയവും ഉപമാനവും തമ്മിൽ ഭേദമില്ലാതെ ഒന്നായി കൽപ്പിക്കുന്നത്).

ശ്ലേഷം (Slesham)

രണ്ടു കായ്കളൊരേ ഞെട്ടിലുണ്ടാകും പോലെ ഭാഷയിൽ
ഒരേ ശബ്ദത്തിന്നർത്ഥം രണ്ടുരച്ചാൽ ശ്ലേഷമാമത്

യമകം (Yamakam)

അക്ഷരക്കൂട്ടമൊന്നായിട്ടർത്ഥം ഭേദിച്ചിടുംപടി
ആവർത്തിച്ചു കഥിച്ചീടിൽ യമകം പല മാതിരി

കുചേലവൃത്തം വഞ്ചിപ്പാട്ട്:
"മതിമതി പതിയോടു പറവൂതും ചെയ്തു കാന്താ,
മതി മതി കദശന മതീവ മൂല്യം."

(മതിമതി: ബുദ്ധിമതി | മതി മതി: മതിയാക്കുക / നിർത്തുക)

അലങ്കാരം ലക്ഷണം
അപ്രസ്തുത പ്രശംസ അപ്രസ്തുത പ്രശംസാഖ്യാ മപ്രസ്തുതമുരക്കയാൽ
സസന്ദേഹം സാദൃശ്യത്താൽ സ്മൃതി ഭ്രാന്തി സസന്ദേഹങ്ങൾ കാണുകിൽ സ്മൃതിമാൻ ഭ്രാന്തിമാൻ പിന്നെ സസന്ദേഹവും ആയിടും
അതിശയോക്തി ലോകസീമയതിക്രമിക്കും വർണ്ണനമതിശയോക്തിയാം
ദൃഷ്ടാന്തം വർണ്യങ്ങൾ തൻ സാദൃശ്യത്താൽ ബിംബപ്രതിബിംബഭാവം വന്നാൽ ദൃഷ്ടാന്തം

2. പ്രധാന വൃത്തങ്ങൾ (Vruthangal)

ഗണനിർണ്ണയ സൂത്രം:
ആദി മധ്യാന്ത വർണങ്ങൾ ലഘുക്കൾ യ ര ത ങ്ങളിൽ
ഗുരുക്കൾ ഭ ജ സ ങ്ങൾക്ക്; മനങ്ങൾ ഗ ല മാത്രമാം.

അഷ്ടഗണങ്ങൾ (ഗണ ചിഹ്നങ്ങൾ):

(U = ലഘു / ഹ്രസ്വസ്വരം, — = ഗുരു / ദീർഘസ്വരം):

യ : U — —
ര : — U —
ത : — — U
മ : — — —
ഭ : — U U
ജ : U — U
സ : U U —
ന : U U U

കേക (Keka)

മൂന്നും രണ്ടും രണ്ടും മൂന്നും രണ്ടും രണ്ടെന്നെഴുത്തുകൾ
പതിന്നാലിന്നാറു ഗണം പാദം രണ്ടിലുമൊന്നുപോൽ
ഗുരുവൊന്നെങ്കിലുമുണ്ടാവണം മാറാതോരോ ഗണത്തിലും
നടുക്കു യതി പാദാദി പൊരുത്തമിതു കേകയാം

ഉദാഹരണം: "കാക്കതൻകൂട്ടിലിട്ടേച്ചു പോയൊരു മുട്ടവിരിഞ്ഞുണ്ടായ്"

കാകളി (Kakali)

മാത്രാഞ്ചക്ഷരം മൂന്നിൽ വരുന്നൊരു ഗണങ്ങളെ
എട്ടു ചേർത്തുളളോരീരടിക്ക ചൊല്ലാം കാകളിയെന്നു പേർ

മഞ്ജരി (Manjari)

ശ്ലഥ കാകളി വൃത്തത്തിൽ രണ്ടാം പാദത്തിൽ അന്ത്യമാം
രണ്ടക്ഷരം കുറഞ്ഞീടിലതു മഞ്ജരിയായിടും

ഉദാഹരണം: "പൂക്കാത കാടുകൾ പൂത്തു, വാടാത്ത പൂക്കൾ വിരിഞ്ഞു"

നതോന്നത (Nathonatha / വഞ്ചിപ്പാട്ട്)

ഒന്നുമൂന്നുമഞ്ചുമേഴുമൊമ്പതുമീരടികളിൽ
എട്ടക്ഷരം വരും പാദം മറ്റതിനൊമ്പതും വരും

സംസ്കൃത വൃത്തങ്ങൾ (Sanskrit Metres)

വൃത്തം ലക്ഷണം
ശാർദ്ദൂലവിക്രീഡിതം പന്ത്രണ്ടാൽ മസജം സതം ത ഗുരുവും ശാർദ്ദൂലവിക്രീഡിതം
വസന്തതിലകം ചൊല്ലാം വസന്തതിലകം തഭജം ജഗംഗം
മാലിനി നനമയയുഗമെട്ടിൽ തട്ടണം മാലിനിക്ക്
വംശസ്ഥം ജതങ്ങൾ വംശസ്ഥമതാം ജരങ്ങളും
പഞ്ചചാമരം ജരം ജരം ജരം വിരിഞ്ഞു പഞ്ചചാമരം വരും
ഇന്ദ്രവജ്ര കേളിന്ദ്രവജ്രയ്ക്കു തതം ജഗംഗം
ഉപേന്ദ്രവജ്ര ഉപേന്ദ്രവജ്രയ്ക്കു ജതം ജഗംഗം
സ്രഗ്ദ്ധര ഏഴേഴായ് മൂന്നു ഖണ്ഡം മരഭനയയയം സ്രഗ്ദ്ധര വൃത്തമാം
കുസുമമഞ്ജരി രം നരം നരനരം നിരന്നു വരുമെങ്കിലോ കുസുമമഞ്ജരി

3. സമാസം (Samasam)

സമാസം 4 വിധം:

  • ബഹുവ്രീഹി സമാസം
  • തത്പുരുഷ സമാസം
  • ദ്വന്ദ്വ സമാസം
  • അവ്യയീഭാവ സമാസം

4. സന്ധി (Sandhi)

സന്ധി 4 വിധം & ഉദാഹരണങ്ങൾ:

  • ആദേശ സന്ധി: ആയതുകൊണ്ട് → ആയത് + കൊണ്ട്
  • ആഗമ സന്ധി: വരികയില്ല → വരിക + ഇല്ല
  • ലോപ സന്ധി: ചുരുക്കെഴുത്ത് → ചുരുക്ക് + എഴുത്ത്
  • ദ്വിത്വ സന്ധി: തത്തമ്മ → തത്ത + അമ്മ

5. വിഭക്തികൾ (Vibhakthi - Cases & Suffixes)

വിഭക്തി കാരകം പ്രത്യയം ഉദാഹരണം
നിർദ്ദേശിക കർത്താവ് ഇല്ല (തന്മ) രാമൻ
പ്രതിഗ്രാഹിക കർമ്മം -എ രാമനെ
സംയോജിക സാക്ഷി / സഹാർത്ഥം -ഓട് രാമനോട്
ഉദ്ദേശിക സ്വാമി -ക്ക്, -ന് രാമന്
പ്രയോജിക കരണം / ഹേതു -ആൽ രാമനാൽ
സംബന്ധിക ഉടമസ്ഥത (സ്വത്വം) -ഉടെ, -ന്റെ രാമന്റെ
ആധാരിക അധികരണം (സ്ഥാനം) -ഇൽ, -ങ്കൽ രാമനിൽ

6. ശബ്ദാലങ്കാരങ്ങൾ & പ്രാസങ്ങൾ (Prasam)

ദ്വിതീയാക്ഷരപ്രാസം:
എല്ലാ പാദങ്ങളിലെയും രണ്ടാമത്തെ അക്ഷരം ഒരേ വ്യഞ്ജനമായി നിബന്ധിക്കുന്നത് (പ്രാചീന മണിപ്രവാള കവിതകളുടെ മുഖമുദ്ര).
അന്ത്യാനുപ്രാസം:
ഓരോ വരിയുടെയും അവസാനത്തിൽ ഒരേ അക്ഷരങ്ങളോ സ്വരച്ചേർച്ചയോ ആവർത്തിച്ചു വരുന്നത്.

പ്രധാന കൃതികളും വൃത്തങ്ങളും (Quick Reference)

  • ഹരിനാമകീർത്തനം: നതോന്നത (വഞ്ചിപ്പാട്ട് വൃത്തം)
  • ചങ്ങമ്പുഴയുടെ കാവ്യനർത്തകി: മഞ്ജരി വൃത്തം
  • കുചേലവൃത്തം: നതോന്നത / വഞ്ചിപ്പാട്ട് (യമകാലങ്കാരം സഹിതം)
  • രൂപകാതിശയോക്തി: ഉപമേയത്തെ പൂർണ്ണമായി മറച്ച് ഉപമാനം മാത്രമായി വർണ്ണിക്കുന്നത് (ഉദാ: "അമ്പിളി ചിരിച്ചു" — മുഖം എന്ന് പറയാതെ അമ്പിളി എന്ന് മാത്രം പറയുന്നത്).

61 comments:

  1. നന്ദി...
    ഉപകാരപ്പെട്ടു..

    ReplyDelete
  2. പരിശ്രമത്തിനു നന്ദി... :)

    ReplyDelete
  3. nanamayayugamettil thattanam "malini" kku

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. vrithangalum alankaarangalum koodi kuzhanju poyee
    uapama alankaravum, keka,manjari enniva vrithavum akunnu..
    any way good effort

    ReplyDelete
  6. താങ്കളിത്രയും ശ്രമിച്ചസ്ഥിതിക്ക് ഓരോ ഉദാഹരണം കൂടി കുറഞ്ഞത് ഇട്ടാൽ നന്നായിരിക്കും.

    ReplyDelete
  7. Thankimg you
    Can u explain 'mapaupama'

    ReplyDelete
  8. you have done well.........cngrtz..........

    ReplyDelete
  9. This comment has been removed by the author.

    ReplyDelete
  10. Chollaam vasanthathilakam thabhajam jagangam ennalle

    ReplyDelete
  11. This comment has been removed by a blog administrator.

    ReplyDelete
  12. You have mixed up both vriththams and alankaarams on this same article. Both are different things

    ReplyDelete
  13. This comment has been removed by the author.

    ReplyDelete
  14. അക്ഷരകൂട്ടമൊന്നായിട്ടർത്ഥം ഭേദിച്ചിടുംപടി ആവർത്തിച്ചു കഥിച്ചീടിൽ യമകം പല മാതിരി : കുചേല വൃത്തം വഞ്ചിപ്പാട്ട് ( മതിമതി പതിയോടു പറവൂതും ചെയ്തു കാന്താ, മതി മതി കദശന മതീവ മൂല്യം. മതിമതി : ബുദ്ധിമതി, മതി മതി : നിർത്തു, മതിയാക്കു )

    ReplyDelete
    Replies
    1. അലങ്കാരങ്ങളിൽ രൂപകം, ശ്ലേഷം ( ഒരേ മൊട്ടിൽ മുകുളങ്ങൾ രണ്ടുണ്ടാകും പോലെ ഭാഷയിൽ , ഒരേ വാക്കിനർത്ഥം രണ്ടുരച്ചാൽ ശ്ലേഷമാമത് എന്നാണെന്ന് തോന്നുന്നു) വൃത്തത്തിൽ നതോന്നത ( നീട്ടിപാടി സർവ ഗുരു ആക്കണം എന്നേ ഓര്മ ഉള്ളു).

      Delete
    2. Thanks Unnikutty, yamakam added... I have also added Roopakam. Slesham njaan nannayi orkkunnilla, onnu confirm cheyyamo? Thanks for your help

      Delete
    3. randu kaaykal ore njettil undaakum pole bhaashayil
      ore shabdathhinnartham randurachaal sleshamaam athu

      Delete
  15. സന്ധി നാല് വിധം
    - ആദേശ സന്ധി : ആയതുകൊണ്ട് -> ആയത് +കൊണ്ട്
    - ആഗമ സന്ധി : വരികയില്ല -> വരിക+ഇല്ല
    - ലോപ സന്ധി : ചുരുക്കെഴുത്ത് -> ചുരുക്ക് + എഴുത്ത്
    - ദ്വിത്വ സന്ധി : തത്തമ്മ -> തത്ത +അമ്മ

    ReplyDelete
    Replies
    1. ദ്വിത്വ സന്ധി ചക്ക +കുരു =ചക്കക്കുരു

      Delete
  16. This comment has been removed by a blog administrator.

    ReplyDelete
  17. This comment has been removed by a blog administrator.

    ReplyDelete
  18. which is these line?
    i mean frm which poem?

    Mannavendra Vilangunnu
    Chandraneppol Nin Mugham

    ReplyDelete
  19. Replies
    1. When the subject (വർണ്യം/ഉപമേയം) is completely absorbed and replaced by the metaphor (ഉപമാനം) without separate mention ("ഉപമാനത്തെക്കൊണ്ടുതന്നെ ഉപമേയം നിർദ്ദേശിക്കപ്പെടുന്നത്").

      Delete
  20. thank you..... sherikkum upakarapettu.... good effort

    ReplyDelete
  21. Pazhayakala ormakale vilichunarthi, santosham thonnunnu, thanks

    ReplyDelete
  22. Padichath veendum ormippichathinu nandhi

    ReplyDelete
  23. Indravjra

    Keleendravjrakku jathamjagangam

    Upendravjra

    Upendravjrakku thathamjagangam

    ReplyDelete
  24. Thanma nirdheshika katrha
    Prathigrahika karmmam E
    Odu Samyojika Sakshi
    Swami Udheshika kku EU
    Aal prayojikayam hetu
    Adharikadhikaranam
    Il kal prathyamaayava...


    Pls correct if anything wrong and I am missing one line. Can't recollect

    ReplyDelete
    Replies
    1. Thanma nirdheshika katrha
      Prathigrahika karmmam E
      Odu Samyojika Sakshi
      Swami Udheshika kku EU
      Aal prayojikayam hetu
      Ute, Nte Sambandhika swatha
      Adharikadhikaranam
      Il kal prathyamaayava

      Delete
  25. "YARATHA BAJA SAMANA" EE MALAYALAM VYAKARANATHINTE ARTHAM ARIYAMO?

    ReplyDelete
  26. "യഗണം രഗണം തഗണം ഭഗണം ജഗണം സഗണം മഗണം നഗണം"
    ആദിമദ്ധ്യാന്ത വർണ്ണങ്ങൾ
    ലഘുക്കൾ യരതങ്ങളിൽ
    ഗുരുക്കൾ ഭജസങ്ങൾക്ക്
    മനങ്ങൾ ഗല മാത്രമാം


    ReplyDelete
  27. Nice one. Appreciate your post.

    Requesting you to update with some examples.

    ReplyDelete
  28. Balakrishnan : excellent attempt

    ReplyDelete
  29. Balakrishnan kizhakkeppat : 04 August 2019. Excellent attempt

    ReplyDelete
  30. Balakrishnan kizhakkeppat : gamyolpreksha yude lakshanavum udaharanavum labhyamakkamo?

    ReplyDelete
  31. Balakrishnan kizhakkeppat : 4 August 2019. Gamyolpreksha yude lakshanavum udaharanavum labhyamakkamo?

    ReplyDelete
  32. Wonderful compilation. Just one observation:
    ഉപമ: ഒന്നിനൊന്നോട് (ഒന്നിന് ഒന്നോട്) സാദൃശ്യം ചൊന്നാൽ അതു ഉപമയാം.

    Not "ഒന്നിനോടൊന്നു"

    ReplyDelete
  33. ഹരിനാമകീർത്തനം ഏതു വൃത്തത്തിലാണ് എഴുതിയിട്ടള്ളത്? കേക വൃത്തത്തിൽ ആണോ?

    ReplyDelete
    Replies
    1. No, Harinamakeerthanam is composed in the നതോന്നത (Nathonatha) metre (the classic വഞ്ചിപ്പാട്ട് rhythm), not Keka.

      Delete
  34. does chengampuzha's kavya narthaki have a vrutham? if so, what is it?

    ReplyDelete
    Replies
    1. Composed in മഞ്ജരി (Manjari) ("കാവ്യനർത്തകി, നിൻ മണിത്തങ്കക്കവിളിലൊരു കളിചിരി...").

      Delete
  35. ഏഴ് ഏഴായി മൂന്നു ഖണ്ഡം
    മര ഭന യയയം
    സ്രഗ്ദ്ധര വൃത്തമാം

    ReplyDelete
  36. എല്ലാവരുടെയും പരിശ്രമങ്ങൾക്ക് ഒരുപാട് നന്ദി....വരും തലമുറയിലെ കുട്ടികൾക്ക് പഠിപ്പിച്ചു കൊടുക്കാൻ ഇതെപോലത്തെ മലയാളത്തിലെ ആരും അധികം ഉപയോഗിക്കാത്ത വ്യാകരണം പറഞ്ഞു തന്നതിന് വലിയ നന്ദി.

    ReplyDelete
  37. Ram naram naranaram nirannu varumengilo kusumamanjari

    ReplyDelete
  38. സ്ലധകാകളി വൃത്തത്തിന്റെ ലക്ഷണം പറയാമോ

    ReplyDelete
  39. Thankss sir
    for ur good information

    ReplyDelete
  40. മലയാളഭാഷയെ അപമാനിക്കരുത്. അറിയാത്ത പണിക്കു പോകരുത്.

    Prajeev Nair, Kannur

    ReplyDelete
    Replies
    1. This comment has been removed by the author.

      Delete